Prayogamanjari (संस्कृतम् )
ശിവപുരം ഗ്രാമക്കാരനായ രവി എന്ന ഒരു കേരളീയ ആചാര്യനാൽ പതിനൊന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ക്ഷേത്രക്രിയാപ്രധാനമായ ഒരു ഗ്രന്ഥമാണ് പ്രയോഗമഞ്ജരി. ഇന്ന് ലഭ്യമായതിൽ കേരളക്ഷേത്രസംബന്ധിയായ താന്ത്രികാചാരങ്ങൾ പ്രതിപാദിക്കുന്ന ഏറ്റവും ആദ്യത്തേതാണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു. ഇരുപത്തിയൊന്ന് അദ്ധ്യായങ്ങളിലായി ക്ഷേത്രനിർമ്മാണം തുടങ്ങി ജീർണ്ണോദ്ധാരം വരെയുള്ള ക്രിയകൾ ഇതിൽ ശ്ലോകരൂപത്തിൽ വിവരിച്ചിരിക്കുന്നു. ഒരേ സമയം ശൈവാഗമങ്ങളുടേയും കേരളതന്ത്രപാരമ്പര്യത്തിൻ്റേയും സ്വഭാവം പ്രകടിപ്പിക്കുന്നുവെന്നാണ് പ്രയോഗമഞ്ജരിയുടെ സവിശേഷത. തന്ത്രസമുച്ചയകാരൻ ഇതിലെ പല ആശയങ്ങളേയും ചില സന്ദർഭങ്ങളിൽ ഇതിലെ ശ്ലോകങ്ങളെത്തന്നെയും അതേ പടി സ്വീകരിക്കുന്നതായിക്കാണാം.