ദേവീമാഹാത്മ്യം
(മലയാളം)
വളരെ പണ്ടുകാലം മുതൽ പാരായണം ചെയ്തുവന്നിരുന്നതും കാലക്രമത്തിൽ പല ഭയപ്പെടുത്തലുകളുടേയും ഭാഗമായി മിക്കവരാലും തിരസ്കരിക്കപ്പെട്ടുപോയതുമായ ദേവീമാഹാത്മ്യം എന്ന മഹത് ഗ്രന്ഥത്തിൻ്റെ പ്രചാരണാർത്ഥം ഇപ്പോൾ പ്രചാരത്തിലുള്ള ഇരുപതിലധികം പാഠങ്ങൾ ഒത്തുനോക്കി തെറ്റുകൾ തിരുത്തിയതും പാരായണ സൌകര്യാർത്ഥം വലിയ അക്ഷരങ്ങളോടുകൂടിയതുമായ ഒരു പതിപ്പാണ് ഇത്. തെറ്റുകൾ കൂടാതെ ദേവീമാഹാത്മ്യം പാരായണം ചെയ്തു പഠിയ്ക്കുവാൻ സഹായകരമാവും വിധം അക്ഷരസ്ഫുടതയോടുകൂടി ചെത്തല്ലൂർ എടമന വാസുദേവൻ നമ്പൂതിരിയാൽ പാരായണം ചെയ്യപ്പെട്ട ഓഡിയോയും, ഇവരണ്ടും കൂടിയ വീഡിയോയും ഇതോടൊപ്പം ഈ സൈറ്റിൽ നിന്നും സൌജന്യമായി ലഭ്യമാണ്.